ഏതോ വര്‍ഷപാതത്തില്‍
കുത്തിയൊലിച്ചുപോയ ഒരു കരിയില...
അതിന്റെ ദുര്‍ബലമായ ഉടലില്‍
വീണ തുളകളില്‍ക്കൂടി,
നഗ്നമായ ഞരമ്പുകളെ വല്ലാതെ
വേദനിപ്പിച്ചുകൊണ്ട് ആ ജലപ്രവാഹം.
എന്തൊരു തീവ്രമായ വേദനയായിരിക്കുമത്!
ഏതോ പേരറിയാത്ത് ലക്ഷ്യമെത്തുമ്പോഴേയ്ക്കും
ചിന്നിച്ചിതറിയ ഒരു ശരീരവും,
പക്ഷേ, നദിയില്‍ ലയിച്ചുചേര്‍ന്ന ഒരു മനസ്സും...
ഒരായിരം സൂക്ഷ്മജീവനു ഭക്ഷണമായി,
ഒരു പ്രപഞ്ചസത്യത്തിന്റെ സാക്ഷാത്ക്കാരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment