കടല്‍ത്തീരത്ത് ഞാന്‍...!
ചുറ്റും, സാന്ദ്രസംഗീതമായ് കാറ്റ്.., കടലെന്‍ മുന്നില്‍...,
നിസ്വനായ് നില്‍ക്കുമെന്‍ കാതില്‍,
ശാന്തിവര്‍ഷമായ് മൊഴിയുന്നു കാറ്റ്:
"വരൂ...,
വെറുതേ പകച്ചുനില്‍ക്കാതെയി-
പ്പൊന്‍മണല്‍ത്തീരം കടന്ന്,
വെണ്‍പതയുമായെത്തുന്ന തിരകളെപ്പുല്‍കി,
നിലാരാവുകളിലിന്ദ്രനീലം തിളങ്ങുന്ന
കടലിന്റെ വശ്യസംഗീതത്തിലേയ്ക്ക്,
മെല്ലെയിറങ്ങാം..."
സന്ധ്യകളില്‍,
സൂര്യന്റെ സൗവര്‍ണ്ണചേതനകളെത്തേടി
ആകാശത്തിന്റെ ചാരുതയെ മുത്തുന്ന
ആഴിയുടെ ചുണ്ടുകള്‍ തിരഞ്ഞ്,
നീയിതുവരെക്കാണാത്ത സ്വര്‍ഗ്ഗ്ത്തിന്നരികുകളിലേയ്ക്ക്
പാറിപ്പോകാം...!
നിര്‍മലാത്മാക്കള്‍ തന്‍ തുമ്പിച്ചിറകുകളില്‍
വര്‍ണ്ണസ്വപ്നങ്ങളായ് മാറാം..., വരൂ,
കടലതാ വിളിക്കുന്നു നമ്മളെ...
അവിടെ,
കടലിന്റെ നെഞ്ചില്‍,
കടല്‍പോലെ ശാന്തിയുണ്ട്,
കടല്‍പോലെ സ്നേഹവും,
കവിതയും,പിന്നെ
കടലിന്റെ നിത്യസംഗീതവും,
മെല്ലെത്തലോടാന്‍ ഞാന്‍, ഈ
സ്നേഹാര്‍ദ്രനായ കാറ്റും!
നിന്നെയൊരു മേഘമായ് മാറ്റാം,
മെല്ലെ,ത്താരാട്ടുതൊട്ടിലിലുറക്കാം.
നീയെന്നിലലിഞ്ഞ്, സ്നേഹത്തിന്റെ തുള്ളികളായി
കടലില്‍ വീഴുമ്പോള്‍,
നീയും ഞാനും, ഈ കടലുമൊന്ന്,
ഒരേ പ്രപഞ്ചത്തിന്റെ സംഗീതതാളങ്ങള്‍!
വരൂ...,"
ആര്‍ദ്രമായ് മൊഴിയുന്നു കാറ്റ്.
"നമുക്കൊപ്പമീ പ്രപഞ്ചത്തെയറിയാം."
31-12-1998, കൊളാവിപ്പാലം കടപ്പുറം.
Thursday, July 23, 2009
Thursday, July 16, 2009
നീയും ഞാനും
വെറുതേ ജീവിച്ചു മരിക്കാനോ?
ചിന്തകള്‍ പോലും പാകാതെ,
കിളിര്‍പ്പിക്കാതെ,
നനയ്ക്കാതെ, വളര്‍ത്താതെ, കൊയ്യാതെ,
ഞാന്‍... ഈ ഞാനെന്ന ഭാവത്തിന്‍ തല കൊയ്യാതെ,
വെറുതേ, വെറുതേ കടന്നുപോകാനോ?
ചിന്തകള്‍ പാകാനോ..?
എവിടെ? ഈ ഊഷരമായ ഭൂമിയിലോ...?
പൊടിപ്പുകളെയെല്ലാം സ്വാര്‍ത്ഥതയുടെ നഖങ്ങള്‍ കൊണ്ട്
നുള്ളിക്കളഞ്ഞ് , പുഴകളെ തടഞ്ഞ്, വറ്റിച്ച്,
'കഷ്ടപ്പെട്ട്' ഞാനുണ്ടാക്കിയ ഈ മരുഭൂവിലോ...?
...
ഊഷരമാണീ ഭൂമി...,
സമ്മതിക്കുന്നു..., പക്ഷേ,
നീ അറിയുന്നില്ലേ...?,ഇവിടെ,
ഒരു ആര്‍ദ്രത...?
ചിന്തകളെ ചുറ്റും പടര്‍ത്തുക.., ഈ
ആര്‍ദ്രതയില്‍ നിന്നു ഊര്‍ജ്ജം വലിച്ചെടുത്ത്,
ആകാശത്തോളം അവയെ ഉയര്‍ത്തുക...
അങ്ങിങ്ങ് പാറിനടക്കുന്ന കൊച്ചു
കരിമേഘത്തുണ്ടുകളെ തടഞ്ഞുനിര്‍ത്തുക...
അവ കനിയാതിരിക്കില്ല..,
പുതുമഴ പെയ്യാതിരിക്കില്ല...
മണ്ണു ജീവിയ്ക്കാതിരിക്കില്ല...,
നിന്നെ ജീവിപ്പിയ്ക്കാതിരിക്കില്ല...!
ചിന്തകള്‍ പോലും പാകാതെ,
കിളിര്‍പ്പിക്കാതെ,
നനയ്ക്കാതെ, വളര്‍ത്താതെ, കൊയ്യാതെ,
ഞാന്‍... ഈ ഞാനെന്ന ഭാവത്തിന്‍ തല കൊയ്യാതെ,
വെറുതേ, വെറുതേ കടന്നുപോകാനോ?
ചിന്തകള്‍ പാകാനോ..?
എവിടെ? ഈ ഊഷരമായ ഭൂമിയിലോ...?
പൊടിപ്പുകളെയെല്ലാം സ്വാര്‍ത്ഥതയുടെ നഖങ്ങള്‍ കൊണ്ട്
നുള്ളിക്കളഞ്ഞ് , പുഴകളെ തടഞ്ഞ്, വറ്റിച്ച്,
'കഷ്ടപ്പെട്ട്' ഞാനുണ്ടാക്കിയ ഈ മരുഭൂവിലോ...?
...
ഊഷരമാണീ ഭൂമി...,
സമ്മതിക്കുന്നു..., പക്ഷേ,
നീ അറിയുന്നില്ലേ...?,ഇവിടെ,
ഒരു ആര്‍ദ്രത...?
ചിന്തകളെ ചുറ്റും പടര്‍ത്തുക.., ഈ
ആര്‍ദ്രതയില്‍ നിന്നു ഊര്‍ജ്ജം വലിച്ചെടുത്ത്,
ആകാശത്തോളം അവയെ ഉയര്‍ത്തുക...
അങ്ങിങ്ങ് പാറിനടക്കുന്ന കൊച്ചു
കരിമേഘത്തുണ്ടുകളെ തടഞ്ഞുനിര്‍ത്തുക...
അവ കനിയാതിരിക്കില്ല..,
പുതുമഴ പെയ്യാതിരിക്കില്ല...
മണ്ണു ജീവിയ്ക്കാതിരിക്കില്ല...,
നിന്നെ ജീവിപ്പിയ്ക്കാതിരിക്കില്ല...!
Subscribe to:
Posts (Atom)