ഉണങ്ങിയ ആ മരത്തിന്റെ ഒരു ചില്ലയില്‍
ഒറ്റപ്പെട്ട ഒരു പച്ചിലപോലെ ഒരു കിളി.
വിഷാദം ബാധിച്ച ഒരു തവിട്ടുനിറം
അതിന്റെ കഴുത്തില്‍ പടര്‍ന്നുകിടന്നിരുന്നു...
താഴെ, ചരല്‍മണ്ണില്‍ ചിതറിക്കിടക്കുന്ന
നാരുകളിലേക്കു നോക്കി,
കണ്‍കളില്‍ നിരാലംബഭാവവുമായി ആ കിളി...
മരത്തിന്റെ നെഞ്ചില്‍ മഞ്ഞച്ചായവും,
അതിനുമേല്‍ കറുത്ത വരകളും...
വരാന്‍പോകുന്നതിനെക്കുറിച്ചാലോചിച്ചാവാം,
തലയൊന്നുവെട്ടിച്ച്, കിളി ഒന്നനങ്ങി.
ദൂരെ, മരത്തെയും കിളിയെയും നോക്കി
നിര്‍വ്വികാരനായി നില്‍ക്കുന്ന എന്നെ
പുച്ഛത്തില്‍ ഒന്നു നോക്കിയിട്ട്
അത് തിടുക്കത്തില്‍ പറന്നുപോയി.
(അതിരപ്പള്ളി, 1999)
Saturday, October 17, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment