സന്ധ്യയായ്, നഭസ്സിലെക്കുങ്കുമച്ചിത്രക്കൂട്ടില്‍
മറ്റൊരു ചായം പോലെന്‍ മനവും പടരുന്നൂ...
ദൂരെ, സഹ്യന്റെ സഖികള്‍,
കൊച്ചുമേഘത്തുണ്ടുകളോടെന്തോ കിന്നാരം മൊഴിയുന്നു...
സുഖദമാം തണുപ്പായി വന്നലയ്ക്കുന്നൂ, കാല്‍കളില്‍
നിള തന്‍ സ്വച്ഛാംബുതരംഗങ്ങള്‍.
ഹൃദ്യപുഷ്പഗന്ധമേറ്റിയെത്തിടും
മന്ദമാരുത,നെന്‍ ശ്വാസത്തില്‍ നിറയുന്നു.
നേര്‍ത്ത സൗഹൃദം പകരാന്‍ കിളികളും
കാറ്റുമീ മണല്‍ത്തട്ടില്‍ ചേക്കേറുന്നു.
(1995/൧൯൯൫, മലമ്പുഴ)
മറ്റൊരു ചായം പോലെന്‍ മനവും പടരുന്നൂ...
ദൂരെ, സഹ്യന്റെ സഖികള്‍,
കൊച്ചുമേഘത്തുണ്ടുകളോടെന്തോ കിന്നാരം മൊഴിയുന്നു...
സുഖദമാം തണുപ്പായി വന്നലയ്ക്കുന്നൂ, കാല്‍കളില്‍
നിള തന്‍ സ്വച്ഛാംബുതരംഗങ്ങള്‍.
ഹൃദ്യപുഷ്പഗന്ധമേറ്റിയെത്തിടും
മന്ദമാരുത,നെന്‍ ശ്വാസത്തില്‍ നിറയുന്നു.
നേര്‍ത്ത സൗഹൃദം പകരാന്‍ കിളികളും
കാറ്റുമീ മണല്‍ത്തട്ടില്‍ ചേക്കേറുന്നു.
(1995/൧൯൯൫, മലമ്പുഴ)
No comments:
Post a Comment