പച്ച.
നിറഞ്ഞ സ്നേഹമാണ്,
കണ്ണുകള്‍ക്കു കുളിരും
മനസ്സിനു നിറവിന്റെ നിശബ്ദതയും...
മെല്ലെപ്പടരുന്ന സാന്ത്വനത്തിന്റെ തണുപ്പ്.
ചെമപ്പ്.
പച്ചയ്ക്കു പൂരകം.
പതഞ്ഞുയരുന്ന രോഷമാണെനിക്ക്, ചെമപ്പ്.
വിശപ്പിന്റെ അഗ്നി,
വേനലിന്റെ ചൂട്...
നീല.
അനന്തതയുടെ അറിവ്...
അലയിളക്കുന്ന പ്രേമം.
സ്നേഹാര്‍ദ്രനാകുന്ന എന്റെ ഹൃദയത്തില്‍,
നീല.
മഞ്ഞ.
കൊഴിയുന്ന മോഹങ്ങളുടെയും
വിരിയുന്ന വസന്തത്തിന്റെയും തുടുപ്പ്...!
പ്രതീക്ഷ, വിഷാദവും!
കറുപ്പ്.
രാത്രിയുടെ നിഷ്ക്കളങ്കത.
എല്ലാം അടക്കുന്ന കിതപ്പ്.
വെളിച്ചത്തിനുള്ള ദാഹം.
കാമത്തിന്റെ പതര്‍ച്ച.
വെളുപ്പ്.
സ്നിഗ്ദ്ധമായ സൗന്ദര്യം...
നിര്‍മ്മലം, പക്ഷേ,
മുഖംമൂടികള്‍ക്കുമിതേ നിറം!
(൧൯൯൮/1998)
Friday, August 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment