നഗരത്തിലെ മൂങ്ങ.
ടൗണ്‍ഹാളിന്റെ കൂരയ്ക്ക് ഒരു കോണില്‍
കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു കൂട്ടില്‍ നിന്ന്
കുടിയൊഴിപ്പിക്കപ്പെട്ടു.
ശതാബ്ദിയാഘോഷിച്ചപ്പോഴേക്കും
വെള്ളം കലര്‍ന്ന ചെമപ്പിന്റെയും
പുതിയ ഖദറിന്റെയും ആക്രോശങ്ങള്‍ കേട്ട്
തകര്‍ന്നുപോയ ഒരു കൂര.
പുരോഗമനസാഹിത്യവും യുവജനോത്സവങ്ങളും
തകര്‍ച്ച പൂര്‍ണ്ണമാക്കിയെന്നേ ഉള്ളൂ.
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കൊപ്പം
ടൗണ്‍ഹാളിനും ഒരഴിച്ചുപണി.
പകലിന്റെ വെളിച്ചം കണ്ണുകള്‍ക്ക്
താങ്ങാതായപ്പോള്‍ എത്തിപ്പെട്ടത്
എതോ ഒരു വിവരദോഷിയായ നഗരവാസിയുടെ കൈയില്‍.
"അത്യപൂര്‍വ്വ" മൂങ്ങയെന്നു പറഞ്ഞ്
പത്രക്കാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
മുന്നും പിന്നും നോക്കാത്ത
പത്രശാസ്ത്രജ്ഞന്മാര്‍ക്ക് പിന്നെ എന്തുവേണം!
ഫോട്ടോയ്ക്കു വഴങ്ങാന്‍ ചിറകുകളില്‍ ബലമായിപ്പിടിച്ച്...
പിന്നെ, സംരക്ഷണം ഉറപ്പുവരുത്താന്‍
മൃഗശാലയിലെ ബലമുള്ള കൂട്ടിലേയ്ക്ക്...
(വര്‍ഷങ്ങള്‍ക്കു മുന്‍പ്, വി. ജെ . ടി. ഹാളിന്റെ പുനരുദ്ധാരണ സമയത്ത്...)
Subscribe to:
Post Comments (Atom)
No comments:
Post a Comment