Monday, September 7, 2009

സ്വപ്നം

ഒരു സ്വപ്നം...
സുന്ദരമായൊരു പൂവിന്റെ മൃദുദളങ്ങള്‍ക്കിടയ്ക്ക്,
ഞാന്‍ സുഖസുഷുപ്തിയിലായിരുന്നു.
ആ പൂവിന്റെ സുഗന്ധം, എന്റെ ശ്വാസത്തില്‍
ജീവന്റെ മണം പോലെ ഉറഞ്ഞിരുന്നു...
ഒരു പ്രകൃതിസ്പന്ദനം എന്റെ ഹൃദയത്തുടിയായി
മുഴങ്ങിയിരുന്നു...
ഒരു പൂങ്കുയിലിന്റെ നാദം,
ഒരു കാട്ടരുവിയുടെ കളാരവം,
എന്റെ കാതുകളില്‍ തേന്‍പോലെ ഒഴുകിയിരുന്നു..
എന്റെ കണ്ണുകളില്‍ നിറയെ
പച്ചയുടെ സാന്ത്വനമായിരുന്നു...
ഞാന്‍ നടക്കുകയായിരുന്നു...,
ഏതോ സ്വപ്നാടനത്തിലെന്നപോലെ!
എന്നെപ്പൊതിഞ്ഞ്, സ്നേഹത്തിന്റെ തണുപ്പ്!
കരിയിലകളില്‍ എന്റെ കാല്‍പ്പെരുമാറ്റം മാത്രം
ഒരപശ്രുതിപോലെ.
പെട്ടെന്നുണ്ടായ ഒരു കാറ്റ്, ഏതോ മുളന്തണ്ടിലൂതിയ
രാഗത്തിന്റെ ആനന്ദമൂര്‍ഛയില്‍
ഞാനുണര്‍ന്നു.
അപ്പോള്‍, ഞാനെന്റെ സ്വപ്നത്തിന്റെ നടുവിലായിരുന്നു...,
ഒരു കാട്ടില്‍...!

2 comments:

  1. കാൽ‌പ്പെരുമാറ്റത്തെ അപശ്രുതിയോടും,മുളന്തണ്ടിന്റെ ശബ്ദത്തെ രാഗമൂർച്ഛയോടും ചേർക്കുന്ന മനസ്സിന്റെ കവിത വ്യക്തം,പക്ഷേ അൽ‌പ്പം കൂടി ആറ്റിക്കുറുക്കാമായിരുന്നില്ലേ എന്നു ബുദ്ധി.

    ReplyDelete
  2. നന്ദി. ആറ്റിക്കുറുക്കി എഴുതാനാവാത്തത് കൂടെയുള്ള വായാടിത്തം കൊണ്ടാകാം!

    ReplyDelete